കൊല്ലം : കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി. തിരുവനന്തപുരം മണക്കാട് വില്ലേജിൽ കൊഞ്ചിറവിള കൊച്ചു മുടമ്പിൽ വീട്ടിൽ രവികുമാർ ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.ഷിജു വിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിൽ ആണ് 1.274 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാ പ്രദേശിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ സി.പി ദിലീപ് അസി എക്സൈസ് ഇൻസ്‌പെക്ടർ നിർമലൻ തമ്പി പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ അനീഷ് , ബി.എസ് അജിത്ത് , ബാലു എസ് സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്,തൻസീർ,അഭിരാം, ജോജോ വനിത സിവിൽ എക്സൈസ് ഓഫീസർ നിജി ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.