കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ അഞ്ചു കോടിയുടെ വികസന പ്രവർത്തനം

കൊട്ടാരക്കര :ഗണപതി ക്ഷേത്രത്തിൽ 5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പിൽഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പദ്ധതി പ്രദേശം സന്ദർശിച്ചു.

ക്ഷേത്രത്തിൽ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കോടതിയുടെ അനുമതി വേണമെന്നും ദേവസ്വത്തിന്റെ തനത് വികസന പ്രവർത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടിൽ നിന്നുമുള്ള വികസന പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കും. ഇരിപ്പിടങ്ങൾ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മാസ്റ്റർപ്ലാൻ വഴിയുള്ള വിപുലമായ പദ്ധതിയും പുരോഗതിയിലാണെന്നും പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ ഒരു ഏക്കർ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിക്കും. 500 ഓളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ കഴിയുമെന്നും സന്ദർശകർക്ക് ക്ഷേത്രദർശനത്തോടൊപ്പം കൊട്ടാരവും മ്യൂസിയവും സന്ദർശിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.