ശമ്പള കുടിശ്ശിക; സംസ്ഥാനത്ത് വീണ്ടും മരണം.

കോഴിക്കോട് : ചികിത്സയ്ക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് മുൻ ജീവനക്കാരൻ മരിച്ചു.
മലബാർ ദേവസ്വം ബോർഡിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ചന്ദ്രനാണ് മരിച്ചത്
20 വർഷത്തിലധികം പള്ളിക്കുറിപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രന് നാല് ലക്ഷം രൂപയുടെ ശമ്പളക്കുടിശ്ശികയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വൃക്ക രോഗബാധിതനായ ചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ   മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ചന്ദ്രന്റെ ചികിത്സാർത്ഥം മക്കൾ പലവട്ടം ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും  ശമ്പള കുടിശ്ശിക  നൽകിയില്ലന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം ചന്ദ്രന് ശമ്പള കുടിശ്ശി നൽകാനില്ലെന്ന് മലബാർ ദേവസ്വം ബോർഡ് പ്രതികരിച്ചു.