കരുനാഗപ്പള്ളിയിൽ 1.75 ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.75 ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി അതിഥി തൊഴിലാളിയെ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി ലാൽ ചൻ ബാഡ്സ (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 34.789 ഗ്രാം ബ്രൗൺ ഷുഗറും 0.662 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 6280 രൂപയും പിടിച്ചെടുത്തു.
​കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്സ്. ലതീഷിന്റെ നേതൃത്വത്തിൽ ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.
​കഴിഞ്ഞ മാസവും കൊച്ചാലുംമൂട് ഭാഗത്ത് നിന്ന് 8 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരു ബംഗാൾ സ്വദേശിയെ എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഇന്റലിജൻസ് ഇൻസ്പെക്ടർ(ഗ്രേഡ്) രഘു.കെ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്. ഗോപിനാഥ്, എ.ഇ.ഐ (ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്