കൊട്ടിയം: നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ മൂന്നാമത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ “പാസിംഗ് ഔട്ട് പരേഡ് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ എസ് ചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. പരേഡിൽ പങ്കെടുത്ത കേഡറ്റുകൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്കും ചടങ്ങിൽ ഉപകാരങ്ങൾ നൽകി . പ്രഥമ അധ്യാപിക വൈ ജൂഡിത്ത് ലത സത്യ വാചകം ചൊല്ലിക്കൊടുത്തു.

കൊട്ടിയം എസ് എച്ച് ഓ.പി. പ്രദീപ്, സബ്ഇൻസ്പെക്ടർ വിഷ്ണു, എസ് ഐ വിനയൻ, പോലീസ് ഓഫീസർ രമ്യ, സിസ്റ്റർ ജോയൽ, ഫാദർ ജോർജ് റോബിൻസൺ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിസ്മി ഫ്രാങ്ക്ലിൻ, എയ്ഞ്ചൽ മേരി, അനില, പ്രഭ എന്നിവർ എന്നിവർ പങ്കെടുത്തു.