റൺ എഗൈൻസ്റ്റ് ഡ്രഗ്‌സ്; രാഷ്ട്രീയ ഏകതാ ദിനത്തിൽ കൊട്ടിയത്ത് കൂട്ടയോട്ടം

കൊട്ടിയം: രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് ദേശീയ ഐക്യത്തിന്റെ മഹത്വവും ലഹരിയുടെ വിപത്തിനെതിരായ സന്ദേശവും ഉയർത്തിപ്പിടിച്ച് കൊട്ടിയം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ‘റൺ ഫോർ യൂണിറ്റി’, ‘റൺ എഗൈൻസ്റ്റ് ഡ്രഗ്‌സ്’ എന്നീ ആശയങ്ങൾ മുൻനിർത്തി ഒക്ടോബർ 31-നാണ് പരിപാടി നടന്നത്.
​പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൗരപ്രമുഖർ എന്നിവരടക്കം നിരവധി പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

​കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എ.സി.പി.) പ്രദീപ്കുമാർ, ചാത്തന്നൂർ എ.സി.പി. അലക്സാണ്ടർ തങ്കച്ചൻ, കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) പ്രദീപ് എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
​മുഖത്തല എം.ജി.ടി.എച്ച്.എസ്., എൻ.എസ്.എം.ജി.എച്ച്.എസ്. കൊട്ടിയം എന്നീ സ്കൂളുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ (എസ്.പി.സി. കാഡറ്റുകൾ), അധ്യാപകർ, രക്ഷിതാക്കൾ, കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ കൂട്ടയോട്ടത്തിൽ അണിനിരന്നു. കൊട്ടിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, വിഷ്ണു, ഡി.എച്ച്.ക്യു. സബ് ഇൻസ്പെക്ടർ വൈ. സാബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
​ലഹരി വിരുദ്ധ പോരാട്ടത്തിന് ജനപിന്തുണ ഉറപ്പിക്കാനും, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുമുള്ള ആഹ്വാനത്തോടെയാണ് കൂട്ടയോട്ടം സമാപിച്ചത്.