കൊല്ലം:പോലീസ് സേനയിലെ വിശിഷ്ട സേവനങ്ങളെ മാനിച്ച് നൽകുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് (Chief Minister’s Police Medal for Meritorious Service) കൊല്ലം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ (DHQ) സബ് ഇൻസ്പെക്ടർ (എസ്.ഐ.) വൈ. സാബു അർഹനായി. വർഷങ്ങളായി പോലീസ് സേനയ്ക്ക് അദ്ദേഹം നൽകിവരുന്ന മാതൃകാപരവും നിസ്തുലവുമായ സേവനങ്ങളാണ് ഈ ഉന്നത ബഹുമതിക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം.

വൈ. സാബുവിന്റെ സേവനരംഗത്തെ മികവ് പോലീസിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ ശ്രദ്ധ പുലർത്തുന്നതിനോടൊപ്പം, ഡിഎച്ച്ക്യു ക്യാമ്പിന്റെ യൂണിറ്റ് സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
“സർക്കാരിന്റെ ഈ അംഗീകാരം, പൊതുജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യക്ഷമവും അർപ്പണബോധവുമുള്ള സേവനം കാഴ്ചവെക്കാൻ വലിയൊരു പ്രചോദനമാകുമെന്ന് ബഹുമതി സ്വീകരിച്ച ശേഷം എസ്.ഐ. വൈ. സാബു പ്രതികരിച്ചു.