എസ്‌പിസി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്‌: പി.സി. വിഷ്ണുനാഥ് സല്യൂട്ട് സ്വീകരിച്ചു

കണ്ണനല്ലൂർ: കണ്ണനല്ലൂർ എംകെഎൽഎം ഹയർ സെക്കന്ററി സ്കൂളിൽ 2023-25 ബാച്ച് എസ്‌പിസി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്‌ ചടങ്ങ് നടന്നു. കുണ്ടറ എം.എൽ.എ. പി.സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.
​ചടങ്ങിൽ സംസാരിച്ച എം.എൽ.എ. കേഡറ്റുകളുടെ അച്ചടക്കബോധത്തെ അഭിനന്ദിക്കുകയും തിന്മകൾക്കെതിരെ പോരാടുവാനുള്ള മനക്കരുത്ത് ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണനല്ലൂർ എസ്.എച്ച്.ഓ ഗംഗ പ്രസാദ്
​തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജി.എസ്.ചാത്തന്നൂർ എ.ഇ.ഓ റോസമ്മ രാജൻ ​സ്കൂൾ രക്ഷാധികാരി പി. അബ്ദുൽ മജീദ് ലബ്ബ മാനേജർ അബ്ദുൽ ഗഫൂർ പ്രിൻസിപ്പൽ ഷിജു ജോൺ സാമുവൽ
​ഹെഡ്മിസ്ട്രസ് നിസ ബീഗം പി.എസ്.ഐ. സാബു.വൈ കോർഡിനേറ്റർ ഷഹീർ
​കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ മുഹമ്മദ് ഷെഹിൻ, മേഘ മാത്യു പി.ടി.എ. പ്രസിഡന്റ് ഷിജാർ പി.മാതൃ സംഗമം പ്രസിഡന്റ്സിന്ധു രാജീവ് താഹ എ. മജീദ്,എം. ഷാനവാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.