ഇന്നത്തെ കാലത്ത് അകാലനരയും മുടിപൊഴിച്ചിലും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടാളുകളുണ്ട് നമുക്ക് ചുറ്റും.
ചെറിയ കുട്ടികള്‍ക്ക് വരെ ഇപ്പോള്‍ നര കാണാറുണ്ട്. ഇതിന് പരിഹാരമായി കെമിക്കലുകള്‍ കലര്‍ന്ന ഡെെ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഇത് നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്. കെമിക്കലോ ഹാനികരമായ വസ്തുക്കളോ കൂടാതെ വീട്ടിലുള്ള തക്കാളിയും കാപ്പിപ്പൊടിയും മാത്രം ഉപയോഗിച്ച് നാച്വറല്‍ ഹെയര്‍ ഡെെ ഉണ്ടാക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
1. തക്കാളി
2. കാപ്പിപ്പൊടി
3. വിറ്റാമിൻ ഇ ഗുളിക
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു തക്കാളിയുടെ തൊലി കളഞ്ഞ് അതിനെ അരച്ചെടുക്കുക. ശേഷം അത് അരിച്ചെടുത്തിട്ട് അതില്‍ ഒരു മൂന്ന് ടീസ്പൂണ്‍ കാപ്പിപ്പൊടി ഇട്ട് നല്ലപോലെ യോജിപ്പിക്കുക ( അഞ്ച് മിനിട്ട് ഇളക്കണം). അതില്‍ വിറ്റാമിൻ ഇ ഗുളിക ചേര്‍ത്ത് മിക്സ് ചെയ്യുക. എന്നിട്ട് ബ്രഷ് ഉപയോഗിച്ച് മുടിയുടെ നരച്ച ഭാഗത്ത് പുരട്ടാം. ശേഷം ഒരു മണിക്കൂര്‍ വയ്ക്കണം. എന്നിട്ട് സാധാരണ വെള്ളത്തില്‍ കഴുകി കളയാം (താളി ഉപയോഗിച്ച് കഴുകുന്നത് വളരെ നല്ലതാണ്).