[ad_1]

അഗർത്തല: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ് ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.
ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് ധനസഹായവും ആയുധവും പിന്തുണയും നൽകുന്നത് അവസാനിപ്പിച്ച് യുഎസ്എ അടിയന്തര വെടിനിർത്തൽ ഉറപ്പാക്കണമെന്നും പലസ്തീനികൾക്കെതിരായ യുഎസ്-ഇസ്രായേൽ വംശഹത്യയെ അംഗീകരിക്കുന്നത് അവസാനിപ്പിച്ച് അടിയന്തര വെടിനിർത്തലിനുള്ള ആഗോള ആഹ്വാനത്തിൽ മോദി സർക്കാർ ചേരണമെന്നും ഇടതുപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
[ad_2]