ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികള്‍ വെന്തു മരിച്ചു

[ad_1]

ശ്രീനഗര്‍: ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ച്‌ മൂന്നു വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ബംഗ്ലാദേശ് സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചവർ. ഇവര്‍ താമസിച്ച സഫീന എന്ന ഹൗസ് ബോട്ട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്.

READ ALSO: ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍

അഞ്ച് ഹൗസ് ബോട്ടുകളാണ് കത്തി നശിച്ചത്. അതിനോട് ചേര്‍ത്ത് നിര്‍മിച്ചിരുന്ന കുടിലുകളും അഗ്നിക്കിരയായി. മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

[ad_2]