ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍

[ad_1]

ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണമാണെന്നും ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും ഗാനരചയിതാവ് ജാവേദ് അക്തര്‍. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്തര്‍.

read also: ഗർഭകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

താന്‍ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്. രാമായണം നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. നിരവധി ദൈവങ്ങള്‍ നമുക്കുണ്ടെന്നും മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ചു സംസാരിക്കുമ്പോള്‍ സീതയും രാമനുമാണ് മനസ്സില്‍ വരുന്നത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവർ

ചിലര്‍ എപ്പോഴും അസഹിഷ്ണുത കാണിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെല്ല. വിശാല ഹൃദയരാണ് ഹിന്ദുക്കള്‍. നമ്മള്‍ മാത്രം ശരിയെന്നും മറ്റുള്ളവര്‍ തെറ്റാണെന്നും ഹിന്ദുക്കള്‍ കരുതാറില്ല. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ കാരണവും അതുതന്നെയാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.



[ad_2]