ദില്ലി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകളുമായി ശുഭ്മാൻ ഗില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ ശുഭ്മാൻ ഗില്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് നിരവധി സെലിബ്രിറ്റികള്‍ പല സൂചനകളും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരഭിമുഖത്തില്‍ ശുഭ്മാൻ ഗില്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
സാറയുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് ‘ഒരുപക്ഷേ’ എന്നാണ് ഗില്‍ മറുപടി നല്‍കിയത്. ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങളും മറ്റും അടുത്തിടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ബോളിവുഡ് നടി സാറാ അലിഖാനും ഈ പ്രണയത്തിന്റെ പേരില്‍ ബലിയാടായി. സച്ചിന്റെ മകളുടെ പേരും സാറയുടെ പേരും ഒന്നായതോടെ പല അഭിമുഖങ്ങളിലും സാറ അലി ഖാനും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടി വന്നു.
അടുത്തിടെ, കോഫീ വിത്ത് കരണില്‍ ബോളിവുഡ് നടി സാറാ അലിഖാനോട് ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ മറുപടി.