തീവ്രവാദ ബന്ധം: കോഴിക്കോട് എൻഐഎ റെയ്ഡ്

കോഴിക്കോട് :രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്ഡ്. പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് പാട്നയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടന്നത്.
കേരളത്തിൽ കോഴിക്കോട് ടൗണിലാണ് എൻ ഐ എ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പാകിസ്ഥാനുമായി ചേർന്ന് രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന രാജ്യവിരുദ്ധ സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്.