നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതില്‍ അഭിമാനം: ദാവൂദി ബൊഹ്റ മുസ്ലീം വിഭാഗത്തിലെ അംഗങ്ങള്‍
ദുബായ്: 28-ാമത് കോണ്‍ഫറൻസ് (COP28) ഉച്ചകോടിയില്‍ പങ്കെടുക്കാൻ യുഎയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് ദാവൂദി ബൊഹ്റ മുസ്ലീം വിഭാഗത്തിലെ അംഗങ്ങള്‍.
യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ നേതാവ് യുഎഇ സന്ദര്‍ശിക്കുമ്ബോള്‍ ഭാരതീയൻ എന്ന നിലയില്‍ എല്ലാവരും അഭിമാനിക്കുകയാണെന്നും പ്രധാനമന്ത്രിയെ കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ബൊഹ്റ വിഭാഗത്തിലെ അംഗങ്ങള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യുഎഇയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അവര്‍ വ്യക്തമാക്കി.
“ഭാരതത്തിന്റെ നേതാവ് ഞങ്ങളെ ഇവിടെ സന്ദര്‍ശിക്കുമ്ബോള്‍ ഇന്ത്യൻ ഐഡന്റിറ്റി അംഗീകരിക്കപ്പെടുന്നു. പ്രധാനമന്ത്രിയുടെ വരവ് യുഎഇയില്‍ വളരെ വലിയ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വരുന്നതിലും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചതിലും ഞങ്ങള്‍ക്കെല്ലാം സന്തോഷമാണ്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇന്ത്യൻ പ്രവാസികള്‍ ഇവിടെ ഒത്തുകൂടി. ഇന്ത്യയുടെയും ദുബായുടെയും വളര്‍ച്ച വലുതാണ്. ഞങ്ങളെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രധാനമന്ത്രി മോദി പരിഗണിക്കുന്നത്”- യുഎഇയിലെ ബൊഹ്‌റ സമുദായത്തെ പ്രതിനിധീകരിച്ച് മുസ്താഫിര്‍ താഹിര്‍ പറഞ്ഞു .
“പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത് ഒരു ബഹുമതിയാണ്. മുംബൈയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്ന യുഎഇയിലെ 3.3 ദശലക്ഷം ഇന്ത്യൻ പ്രവാസികള്‍ക്കിടയില്‍ ആവേശം പ്രകടമാണ്. യു.എ.ഇയിലെ 3.3 ദശലക്ഷം പ്രവാസികള്‍ നമ്മുടെ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും കാണാനും അഭിവാദ്യം ചെയ്യാനും ആവേശത്തിലാണ്. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”- ബൊഹ്‌റ കമ്മ്യൂണിറ്റിയിലെ മറ്റൊരു അംഗമായ ഷബ്ബിര്‍ അബ്ബാസ് പ്രതികരിച്ചു