പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. പ്ലീനറി സെഷന്റെ ഭാഗമായി നടന്ന ‘റഷ്യ കോളിംഗ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. നിരവധി പേരാണ് ഇന്ത്യ-റഷ്യ ബന്ധത്തെ പുകഴ്‌ത്തി രംഗത്തു വന്നത്.
“യുക്രെയ്‌നിലെ യുദ്ധത്തിനിടയിലും റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട്, ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിക്കാൻ മോദിയെ ഭയപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് എനിക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയില്ല”.
“ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതെനിക്ക് അറിയാം. പക്ഷെ, അത് സാധ്യമല്ല. സത്യം പറഞ്ഞാല്‍, ഇന്ത്യൻ ജനതയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ കടുത്ത നിലപാട് മോദി എടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്”- വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞു. ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിമാസം 60 ദശലക്ഷം ബാരലിന് മുകളിലാണ്. 2023 ഓഗസ്റ്റ് വരെ, റഷ്യയുടെ ക്രൂഡ്, റിഫൈൻഡ് ഓയില്‍ കയറ്റുമതിയുടെ നാലിലൊന്നും ഇന്ത്യയിലാണ്.