നരഭോജി കടുവയെ തിരിച്ചറിഞ്ഞു ; വെടിവെച്ച് കൊല്ലാൻ ഉത്തരവ്

വയനാട് : വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്.ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിറക്കിയത്.
വനവകുപ്പിന്റ ഡാറ്റാബേസിൽ ഉൾപ്പെട്ട ഡബ്ലിയു ഡബ്ലിയു എൽ 45 എന്ന് നാമകരണം ചെയ്തിട്ടുള്ള നരഭോജി കടുവയാണ് വകേരിയിൽ പ്രജീഷിനെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു .

13 വയസ്സുള്ള ആൺ കടുവയ്ക്ക് പ്രായാധിക്യം ആയതിനെ തുടർന്ന് വേട്ടയാടാൻ കഴിയാത്തതിനാലാണ് നാട്ടിലിറങ്ങി ഇര തേടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് പുലിയെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ച എങ്കിലും പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് വെടിവെച്ചു കൊല്ലാൻ തീരുമാനമെടുത്തത്. അതേസമയം വനംവകുപ്പ് സ്ഥാപിച്ച സിസിടിവിയിൽ കടുവ കുടുങ്ങിയിട്ടുള്ളതായും വിവരമുണ്ട്. അത്യാവശ്യ കാര്യത്തിന് അല്ലാതെ പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.