മലയാളിയായ ശ്രീശങ്കറിന് ഉൾപ്പെടെ 26 പേർക്ക് അർജുന അവാർഡ്

ദില്ലി : മലയാളി കായിക താരം ഉൾപ്പെടെ 26 പേർക്ക് അർജുന അവാർഡ്. മലയാളി ലോങ് ജംപ് താരം എം.ശ്രീശങ്കർ, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബൗളറായ മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനർഹരായി. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്‌കാരം. ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഖേൽരത്‌ന പുരസ്‌കാരത്തിനും അഞ്ചുപേർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. മൂന്നു പേർക്കാണ് ധ്യാൻചന്ദ് പുരസ്‌കാരം.കബഡി പരിശീലകനായ ഇ ഭാസ്കരൻ ആണ് ദ്രോണാചാര്യ അവാർഡ് നേടിയവരിൽ മലയാളി. കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയമാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ജനുവരി 9നാണ് പുരസ്‌കാര വിതരണം. പ്രസിഡന്റ് ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.