തിരുവനന്തപുരം: നവ കേരള സദസ്സിൽ ആയിരക്കണക്കിന് ജനങ്ങൾ വന്നുചേരുന്നു . പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. എന്നാൽ ഇവർക്കിടയിലൂടെ മറ്റൊരാൾ കുതിച്ചു വളരുകയാണ് “സാക്ഷാൽ കൊവിഡ് ” എന്ന വൈറസ്.
സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡും ശ്വാസകോശ അസുഖങ്ങളും വര്‍ധിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ എന്നിവ യോഗം വിലയിരുത്തി