തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്. സമാധാനമായി നടത്തിയ മാർച്ചിലേക്ക് പോലീസ് ആസൂത്രിതമായാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പോലീസ് നടപടി മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ ആണെന്നും അദ്ദേഹം കൂടി ചേർത്തു.
കോൺഗ്രസ് നേതാക്കൾ പ്രസംഗം നടത്തിയ വേദിയിലേക്ക്, പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കും കണ്ണീർ വാതകപ്രയോഗത്തിൽ ശാരീരിക അസ്വാസ്ഥ്യത ഉണ്ടായി .
തുടർന്ന് പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടത്തി.