മേജർ രവിക്ക് ബിജെപിയിൽ പുതിയ പദവി ; നാമ നിർദ്ദേശം ചെയ്ത് കെ സുരേന്ദ്രൻ

കണ്ണൂർ : അടുത്തിടെ ബിജെപിയിലെത്തിയ മേജർ രവി കോൺഗ്രസിൽ നിന്ന് എത്തിയ സി രഘുനാഥ് എന്നിവരെ പുതിയ പദവികളിലേക്ക് നാമനിർദ്ദേശം ചെയ്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.
കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ സി രഘുനാഥനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാവായ സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്