തിരുവനന്തപുരം: മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത, ജല ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. അതേസമയം വി അബ്ദുറഹ്മാൻ കൈകാര്യം ചെയ്തു വന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്ത് പി എൻ വാസവന് നൽകി. പി എൻ വാസവൻ കൈകാര്യം ചെയ്തിരുന്ന രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പുകളുടെ ചുമതല രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് നൽകി ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.
Prev Post