കൊച്ചി : സീറോ മലബാർ സഭ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനാരോഹണം ചെയ്തു.സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ ആണ് ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് .തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
സഭയുമായി ഇടഞ്ഞ് നില്ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതിയലെ വൈദികരെ സഭാ നേതൃത്വത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതടക്കം നിരവധി വെല്ലുവിളികള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കാത്തിരിക്കുന്നുണ്ട്.