ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു.
ഇന്ത്യാ മുന്നയുടെ ഓൺലൈൻ യോഗത്തിൽ ആണ് തീരുമാനം എടുത്തത്.
ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ കണ്‍വീനറാകണമെന്ന് അദ്ദേഹം പറഞ്ഞതായാണ് സൂചന.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
അതേസമയം ഇന്ത്യ മുന്നണിയെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ രംഗത്തെത്തി.
പരിവാർ ബച്ചാവോ, പ്രോപ്പർട്ടി ബച്ചാവോ എന്ന മുദ്രാവാക്യമാണ് ഇന്ത്യ മുന്നണി മുന്നോട്ട് വയ്ക്കുന്നതെന്ന് അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. സൂം മീറ്റിങ്ങിന് അപ്പുറത്തേക്ക് ഇന്ത്യ മുന്നണിയിൽ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.