രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി ദിലീപും കാവ്യാമാധവനും

എറണാകുളം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങി നടൻ ദിലീപും നടി കാവ്യാമാധവനും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളില്‍ നിന്നാണ് ഇരുവരും അക്ഷതം സ്വീകരിച്ചത്.
പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രികയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ വീട്ടില്‍ നേരിട്ട് എത്തിയാണ് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അക്ഷതം കൈമാറിയത്. ആര്‍ എസ് എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനനില്‍ നിന്നാണ് ദിലീപും കാവ്യയും അക്ഷതം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ ട്രസ്റ്റ് അംഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലും അക്ഷതം ഏറ്റുവാങ്ങിയിരുന്നു.

നിരവധി സിനിമാ താരങ്ങളാണ് ഇതിനോടകം തന്നെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളില്‍ നിന്നും അക്ഷതം ഏറ്റുവാങ്ങിയിട്ടുള്ളത്. ഉണ്ണി മുകുന്ദൻ, അജയ കുമാര്‍, അനുശ്രീ, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിലായി അക്ഷതം വാങ്ങിയിരുന്നു.