സംഗീതസംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ : സംഗീത ലോകത്ത് ടെക്നോ മ്യൂസിഷൻ എന്നറിയപ്പെട്ട സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. 1975 ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് എത്തിയ കെ ജെ ജോയ് 200 ഓളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ആദ്യമായി കീബോർഡ് എത്തിച്ച സംഗീതജ്ഞനാണ് ജോയ്.

എൻസ്വരം പൂവിടും ​ഗാനമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, കസ്തൂരിമാൻ മിഴി, സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഇന്നും സംഗീത പ്രേമികളുടെ മനസ്സുകളിൽ മായാതെ കിടക്കുന്ന ഗാനങ്ങളാണ്. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.
തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്