തിരുവനന്തപുരം: വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎലും തമ്മിലെ ഇടപാടിൽ ദുരൂഹതയെന്ന് ബാംഗ്ലൂർ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് നൽകി.
എക്സാലോജിക്കും സിഎംആർഎലും തമ്മിലെ ഇടപാടിൽ അടിമുടി ദുരൂഹത യെന്ന് വ്യക്തമാക്കിയ ആർ ഒ സി, കമ്പനീസ് ആക്ടിലെ സെക്ഷൻ 188 ന്റെ ലംഘനമാണ് നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നൽകിയ സേവനത്തിനാണ് പണം വാങ്ങിയത് എന്നതിന് തെളിവുകളില്ല. കമ്പനി നൽകിയത് ജിഎസ്ടി അടച്ചു എന്നതിന്റെ തെളിവ് മാത്രം. രേഖകളിൽ കൃത്രിമവും പിഴയും തടവു ശിക്ഷയും കിട്ടാവുന്ന സെക്ഷൻ 447 448 വകുപ്പുകൾ പ്രകാരം നടപടിയെടുക്കാമെന്നും,കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവ കണ്ടെത്തിയതിനാൽ അന്വേഷണം നടത്തുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,സിബിഐ തുടങ്ങിയ ഏജൻസികൾക്ക് അന്വേഷണം വിടാമെന്നും ബാംഗ്ലൂർ ആർ ഒ സി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ.സി എം ആർ എൽനെതിരെ അന്വേഷണം വേണമെന്നും,കമ്പനി ഇതിൽ കൂടുതൽ കള്ളപ്പണം വെളിപ്പിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ എക്സാലോജിക് കമ്പനിക്കെതിരെ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യമന്ത്രാലയം ഉത്തരവിട്ടിരുന്നു.
കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ മൂന്നംഗ ഉദ്യോഗസ്‌ഥ സംഘം പരിശോധിച്ച് നാലു മാസത്തിനകം റിപ്പോർട്ട് നൽകാനും ഉത്തരവിലുണ്ട്.