തൃശൂർ : കോൺഗ്രസിന്റെ നേതൃത്വത്തിൽ തെക്കൻകാട് മൈതാനത്ത് മഹാജനസഭ സംഘടിപ്പിച്ചു.
ഒരു ലക്ഷത്തിലധികം കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന മഹാ ജനസഭയുടെ ഉദ്ഘാടനം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർവഹിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഇലക്ഷൻ പ്രചാരണവും ഇന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 25000 ബൂത്തുകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മൂന്നാം സീറ്റിൽ പിണങ്ങി നിൽക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, നേതൃത്വം
മൂന്നാം സീറ്റിൽ ഉറച്ച് നിൽക്കുകയാണ്. മുസ്ലിം ലീഗ് നേതൃത്വം ഇന്ന് മലപ്പുറത്ത് കൂടിയാലോചന നടത്തിയിരുന്നു.