മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ബിജെപിയിൽ

മുംബൈ : മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപി അംഗത്വം സ്വീകരിച്ചു.മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്
മഹാരാഷ്ട്ര പിസിസി മുൻ അധ്യക്ഷനാണ് അശോക് ചവാൻ. അദ്ദേഹം ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു.പിസിസി അധ്യക്ഷൻ നാനാ പഠോളെയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ചവാൻ ബിജെപി ക്യാമ്പിലെത്തിയത്.
ചവാന്റെ ബിജെപിയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരെത്തെ തന്നെ സൂചനകൾ നൽകിയിരുന്നു.