ഇൻസാറ്റ് 3 ഡി എസ് വിജയകരമായി വിക്ഷേപിച്ചു

ബാംഗ്ലൂർ : ഭാരതത്തിന്റെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ആയ ഇൻസാറ്റ് 3 ഡി എസ് വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജി എസ് എൽ വി – എഫ് 14 വിക്ഷേപണ വാഹനത്തിലാണ് ഇൻസാറ്റ് ത്രീ ഡി എസ് വിക്ഷേപിച്ചത്.

ആദ്യഘട്ടം വിജയകരമായി വിക്ഷേപിച്ചതോടെ ഐഎസ്ആർഒയുടെ ചരിത്രത്തിലെ മറ്റൊരു നാഴികല്ലായി അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി എസ്. തുടർന്നുള്ള രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായാൽ കാലാവസ്ഥാ വ്യതിയാന മേഖലയിൽ വൻ കുതിപ്പിന് ഇന്ത്യ തുടക്കമിടും.

പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.