ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ദില്ലി : ഇലക്ടറല്‍ ബോണ്ട് കേസില്‍ വിശദാംശങ്ങള്‍ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നല്‍കിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും.
സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നല്‍കിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകള്‍ സമർപ്പിക്കാൻ കർശന നിർദ്ദേശം നല്‍കിയത്. ആരൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നുള്ള വിവരങ്ങള്‍, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം.വിവരങ്ങള്‍ വെള്ളിയാഴ്ച്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.