തിരുവനന്തപുരം : കേരളജനതക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ മുഖേനയുള്ള ശബരി കെ- റൈസ് എന്ന ബ്രാന്‍ഡിലുള്ള അരികളുടെ പൊതുവിതരണം ഇന്നാരംഭിച്ചു. സപ്ലൈകോ സബ്സിഡി നിരക്കില്‍ കാര്‍ഡ് ഒന്നിന് നല്‍കി വന്നിരുന്ന 10 കിലോ അരിയില്‍ 5 കിലോ അരിയാണ് ശബരി കെ-റൈസ് എന്ന ബ്രാന്റില്‍ വിപണിയിലിറക്കുന്നത്. ബാക്കി അഞ്ച് കിലോ ബ്രാന്റ് ചെയ്യാത്ത അരി സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്‍പന ശാലയില്‍ നിന്നും ഉപഭോക്താവിന് ലഭിക്കുന്നതാണ്.
കിലോഗ്രാമിനു 40.11 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ വാങ്ങി സബ്സിഡിയോടെ 29 രൂപയ്ക്കാണു കെ-റൈസ് വിതരണം ചെയ്യുന്നത്. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്ക് നൽകും. ഒരു മാസത്തേക്കു മാത്രമായി കെ-റൈസ് പ്രത്യേക സഞ്ചിയിലാണ് വിതരണം ചെയ്യുന്നത്.