കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ ഇ ഡി? രാത്രിയിൽ ഔദ്യോഗിക വസതിയിൽ റെയ്ഡ്

ദില്ലി : കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഡൽഹിയിലെ വസതിയിൽ എത്തി. 12 ഇ ഡി ഉദ്യോഗസ്ഥരാണ് വാറുണ്ടുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയത്.
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനായാണ് എത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം
അറസ്റ്റ് തടയാൻ കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.നേരത്തെ ദില്ലി ഹൈക്കോടതി അറസ്റ്റ് തടയാൻ വിസമ്മതിച്ചിരുന്നു.
എഎപി നേതാക്കളും പ്രവർത്തകരും കെജ്രിവാളിന്റെ വീട്ടിനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.