തിരുവനന്തപുരം : രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ.
ഗവർണർ രാഷ്ട്രപതിക്ക് അയച്ച നാല് ബില്ലുകളിൽ തീരുമാനം എടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളില്‍ മൂന്നെണ്ണത്തില്‍ തീരുമാനമെടുത്തിരുന്നു. നാലു ബില്ലുകളില്‍ രാഷ്ട്രപതിയുടെ ഭാഗത്തുനിന്നു ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അതിൽ ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലും ഉൾപ്പെടുന്നു.