വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ

മണിപ്പൂർ : മണപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയുള്ള വിവാദ ഉത്തരവ് തിരുത്തി സർക്കാർ .
ദുഃഖവെള്ളിയും ഈസ്റ്ററും അവധി ദിനമായി പ്രഖ്യാപിച്ചു കൊണ്ടാണ് മണിപ്പൂർ സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ആയതുകൊണ്ട് കണക്കുകൾ ശരിയാക്കുന്നതിന് വേണ്ടിയാണ് ഈസ്റ്റർ ദിവസം പ്രവർത്തി ദിനം ആക്കിയതെന്നാണ് മണിപ്പൂർ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
അതേസമയം ഈസ്റ്റർ ദിവസം പ്രവർത്തി ദിനമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ക്രിസ്തീയ സമുദായങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മണിപ്പൂർ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപിയുടെ തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരുന്നു.