ദില്ലിയിൽ എഎപി മന്ത്രി രാജിവച്ചു

ദില്ലി: ദില്ലിയിൽ മന്ത്രി രാജിവച്ചു. അരവിന്ദ് കെജരിവാൾ മന്ത്രിസഭയിലെ തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാർ ആനന്ദ് ആണ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചത് .ആം ആദ്മി പാർട്ടി അംഗത്വവും രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് എഎപിക്ക് വല്ല്യ തിരിച്ചടിയായിരിക്കുകയാണ് ആനന്ദിന്റെ രാജി.

അഴിമതിമുക്ത ഭരണം കാഴ്ചവയ്ക്കുമെന്ന് അവകാശപ്പെട്ട് ഭരണത്തിലെത്തിയ പാർട്ടി അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണന്നും
അഴിമതിയുടെ ചിഹ്നമായി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയിലേക്ക്ഇല്ലെന്നും,എഎപിയുമായി ഒത്തു പോകാനാകില്ലെന്നും ആം ആദ്മി പാർട്ടി പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ട് ആനന്ദ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ മുപ്പതിനായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തി കൊണ്ടാണ് പട്ടേൽ നഗറിൽ നിന്ന് ആനന്ദ് നിയമസഭയിലേക്ക് എത്തിയത്.