ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി നരേന്ദ്രമോദി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും വാഗ്ദാനം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി.
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ” മുഖ്യ മുദ്രാവാക്യമാക്കി പ്രധാനമന്ത്രി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പകർപ്പുകൾ രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും സ്ത്രീകളുടെയും പ്രതിനിധികൾ ഏറ്റുവാങ്ങി.
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കും. കക്ഷിരാഷ്ട്രീയഭേദമന്യേ നടത്തുന്ന അഴിമതിക്കെതിരെ കർശനം നടപടികൾ സ്വീകരിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമ്മിക്കും. രാജ്യത്ത് പുതിയ റെയിൽവേ സ്റ്റേഷനുകളും എയർപോർട്ടുകളും തുടങ്ങും. രാജ്യത്ത് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും. അഞ്ചുവർഷം കൂടി റേഷൻ, വെള്ളം, സൗജന്യമായി നൽകും ജൻഔഷധ കേന്ദ്രത്തിൽ 80% വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കും. പ്രകൃതിവാതകം കുറഞ്ഞ വിലയിൽ എല്ലാവർക്കും ലഭ്യമാക്കും. മുദ്രാ യോജനയിലൂടെ 20 ലക്ഷം രൂപ വരെ വായ്പ നൽകും .പി.എം.എവൈ പദ്ധതി വഴി 3 കോടി വീടുകൾ നിർമ്മിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്തും. രാജ്യത്ത് 6g നടപ്പാക്കും ഇന്ത്യയെ രാജ്യാന്തര നിർമ്മാണ ഹബ്ബാക്കി മാറ്റുമെന്നും പ്രകടനപത്രിയിൽ.
കിസാൻ സമ്മാന നിധി പത്തുലക്ഷം കർഷകർക്ക് കൂടി നൽകും. രാജ്യത്തെ ഏറ്റവും പ്രാചീന ഭാഷകളിൽ ഒന്നായ തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കും. രാജ്യത്ത് രാമായണ ഉത്സവം നടത്തുമെന്നും ബിജെപി പുറത്തിറക്കിയ പ്രകടനപത്രിയിൽ വ്യക്തമാക്കി.
ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആഭ്യന്തര മന്ത്രി അമിത് ഷാ,ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ,പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.