എറണാകുളം : സിഎംആർഎൽ എംഡി ശശിധരൻ കറുത്തയെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു . ആലുവ തോട്ടക്കാട്ട്ക്കരയിലുള്ള വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.
കള്ളപ്പണം തടയല്‍ നിയമ പ്രകാരം സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തക്ക് ഇഡി രണ്ടുതവണ നോട്ടീസ് അയച്ചിട്ട് ശശിധരൻ കർത്ത ഹാജരായിരുന്നില്ല.ആരോഗ്യകാരണങ്ങൾ പറഞ്ഞാണ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവായത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി എത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ കർത്തയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ നേതൃത്വത്തിലുളള എക്‌സാലോജിക്ക് കമ്പനി ചെയ്യാത്ത ജോലിക്ക് ഒരു കോടി 60 ലക്ഷം രൂപ സിഎംആർഎൽ കമ്പനിയിൽനിന്ന് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.