തിരുവനന്തപുരം : നരേന്ദ്രമോദി കേരളത്തിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കേരളത്തിനെതിരെ പറഞ്ഞ വിമർശനങ്ങൾക്ക്വിമർശനങ്ങൾക്ക്
മറുപടിയുമായി മുഖ്യമന്ത്രി.
സംസ്ഥാനത്ത് സീറ്റുകൾ ലഭിക്കില്ലന്ന് മനസ്സിലായതിന്‍റെ വെപ്രാളത്തിൽ പ്രധാനമന്ത്രി സംസ്ഥാനത്തെയും, സംസ്ഥാനത്ത് നടത്തിയ വികസനങ്ങളും കണ്ടില്ലെന്ന് നടിച്ച് സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്താധികാരിക റിപ്പോർട്ട് വെച്ചാണ് കേരളത്തിൽ അഴിമതി ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.കേരളം ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്.മോദി കേരളത്തെ അപമാനിക്കുന്ന രീതിയിലാണ് പരാമർശങ്ങൾ നടത്തിയത്. കേരളത്തിന്റെ നേട്ടങ്ങളെ നുണകൾ കൊണ്ട് മറയ്ക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇത് സംസ്ഥാനത്തെ മതനിരപേക്ഷരായ ജനത മനസ്സിലാക്കി വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പേടിച്ച് പതാക ഒളിപ്പിച്ച രാഹുൽഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് പരാജയഭീതിയിലാണ് കേരളത്തിൽ വീണ്ടുമെത്തുന്നത്.കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ മനസ്സ്.
ഇരുവരും കേരളത്തെക്കുറിച്ച് കള്ളമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.