തൃശ്ശൂരിൽ ഉന്നത സിപിഎം നേതാവുമായി നീക്കുപോക്ക് ഉണ്ടാക്കി ; ലാവലിൻ കേസ് ആവിയാകും : ടി.ജി നന്ദകുമാർ
തൃശ്ശൂർ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിലെ മറ്റൊരു ഉന്നതനുമായി ചർച്ച നടത്തി അതിന്റെ ഫലം ലാവലിൻ കേസിൽ പ്രതിഫലിക്കും ടി ജി നന്ദകുമാർ
തൃശൂർ : ഇ പി ജയരാജൻ – ജാവഡേക്കർ കൂടിക്കാഴ്ച വിവാദത്തിൽ വിശദീകരണവുമായി ടി ജി നന്ദകുമാർ.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടാൻ ഇരിക്കവെയാണ് ടി ജി നന്ദകുമാർ വീണ്ടും രംഗത്തെത്തിയത്
ഇ പി ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച നടന്നത് ഇ.പിയുടെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽ വച്ച്. ഇപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് താനും പ്രകാശ് ജാവഡേക്കറും മകന്റെ ഫ്ലാറ്റിൽ ചെന്നത്. തന്റെ സൗഹൃദം ഉപയോഗിച്ചാണ് അവിടെ ചെന്നതെന്നും നന്ദകുമാർ പറഞ്ഞു.
ജവഡേക്കർ സംസ്ഥാനത്തെ ബിജെപിയുടെ ജയ സാധ്യതയെ കുറിച്ച് ആരാഞ്ഞപ്പോൾ, മുസ്ലിം – ക്രിസ്ത്യൻ പിന്തുണ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ബിജെപിക്ക് വിജയിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയം സംസാരിക്കാൻ താല്പര്യം ഇല്ലെന്നും ഇ പി ജയരാജൻ അറിയിച്ചു.
എന്നാൽ സിപിഎമ്മിലെ മറ്റൊരു ഉന്നതനുമായി ചർച്ച നടത്തി തൃശ്ശൂരിൽ നീക്ക് പോക്ക് ഉണ്ടാക്കിയതായി ടി ജി നന്ദകുമാർ വെളിപ്പെടുത്തി. ആ ചർച്ചയുടെ ഫലം ജൂൺ 4ന് ശേഷം കേരള ജനത മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 4 ന് സുരേഷ് ഗോപി തൃശൂരിൽ നിന്ന് വിജയിച്ചാൽ ജൂലൈ മാസത്തേയ്ക്ക് മാറ്റിയ ലാവലിൻ കേസിന്റെ വിധി പ്രതിയായവർക്ക് അനുകൂലമാകും. അത് മുൻനിർത്തിയാണ് ലാവലിൻ കേസ് ജൂലൈ മാസത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അറിവിൽ ഇ.പി ജയരാജനെ ശോഭാ സുരേന്ദ്രൻ കണ്ടിട്ടില്ല. ശോഭ പറയുന്നത് തട്ടിപ്പും അസംബന്ധവുമാണ്.പ്രകാശ് ജാവഡേക്കാർ രാമനിലയത്തിൽ എത്തിയത് തന്നെ കാണാനാണ്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയിൽ വന്ന ശേഷം താനിതുവരെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടല്ലെന്നും നന്ദകുമാർ പറഞ്ഞു.