കെ പി യോഹന്നാൻ അന്തരിച്ചു

ടെക്സാസ് : ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ കെ പി യോഹന്നാൻ (74) അന്തരിച്ചു. അമേരിക്കയിലെ ഡള്ളസ് ആശുപത്രിയിലായിരുന്നു അന്ത്യം.

യു.എസ്സിലെ ടെക്സാസിൽ വെച്ച്  ചൊവ്വാഴ്ച വൈകീട്ട് 05:25-ഓടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു .

പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. 
1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്ന കെ പി യോഹന്നാൻ പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം ആരംഭിച്ചു.ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു.
കെ പി യോഹന്നാന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാമുദായിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.