തിരുവനന്തപുരം : സോളാർ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ശ്രമിച്ചു എന്ന ഗുരുതര ആരോപണവുമായി മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം.
ജോൺ മുണ്ടക്കയം മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനെ വെട്ടിലാക്കിയ പരാമർശം ഉള്ളത്.
സമരം തീർക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു. സമരം തീർക്കുന്നതിനായി എൽഡിഎഫ് തയ്യാറാണെന്നും അതിനായി ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ വിവരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും താൻ അവതരിപ്പിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ സിപിഎമ്മിന്റെ തീരുമാനം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. അന്ന് എൽഡിഎഫ് അംഗമായിരുന്ന എൻ. കെ പ്രേമചന്ദ്രൻ എംപിയും ഈ ആവശ്യത്തിനായി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 10000 കണക്കിന് പ്രവർത്തകർ പങ്കെടുത്ത സമരമാണ് സിപിഎം – യുഡിഎഫ് രഹസ്യമായി നടത്തിയ ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചത്.
അന്ന് ഈ സമരം അവസാനിപ്പിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് അണികൾക്ക് മുന്നിൽ വിശദീകരിക്കാൻ സിപിഎം നേതാക്കൾക്ക് കഴിഞ്ഞില്ല എന്നതും ഈ വെളിപ്പെടുത്തലുമായി കൂട്ടിക്കെട്ടേണ്ടതാണ്.