ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ രാഷ്ട്രപതിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലേറി. ദൈവനാമത്തിൽ ആണ് നരേന്ദ്ര ദാമോദർ ദാസ് മോദി സത്യപ്രതിജ്ഞ ചെയ്തത്.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി മൂന്നു തവണ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് ശേഷം ആ റിക്കോർഡിനൊപ്പം എത്തിരിക്കുകയാണ് നരേന്ദ്രമോദി. ബിജെപിയിൽ നിന്ന് പ്രധാനമന്ത്രി ഉൾപ്പെടെ 61 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.എൻഡിഎ മന്ത്രിസഭയിൽ ആകെ 72 അംഗങ്ങളാണ്.
ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത മോദിക്ക് ശേഷം രാജ് നാഥ് സിംഗ് അമിത് ഷാ, നിതിൻ ഗഡ്ഗരി, ജെ പി നദ്ദ, നിർമ്മലാ സീതാരാമൻ, ജയശങ്കർ മനോഹർലാൽ ഘട്ടർ, എച്ച് ഡി കുമാരസ്വാമി, പിയൂഷ് ജയപ്രകാശ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ,ജിതിൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിംഗ്, സർവ്വാനന്ദ് സോണാവാൾ, ഡോക്ടർ വീരേന്ദ്രകുമാർ, രാം മോഹൻ നായിഡു,പ്രഹ്ളാദ് ജോഷി, ജുവനാൽ റാം, ഗിരിരാജ സിംഗ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ മാധവ റാവു സിന്ധ്യ, ഭൂപേന്ദ്ര യാദവ്,തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിക്ക് പകരം സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. 54-മത് ആയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്.
Next Post