അടിയന്തരാവസ്ഥ ദിനം ഇനി ഭരണഘടനാഹത്യ ദിനമായി ആചരിക്കും

ന്യൂഡൽഹി : ജൂൺ 25 ഭരണഘടനാഹത്യ ദിനമായി ആചരിക്കാൻ വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ. 1975 ജൂൺ 25നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ ഭരണകൂടം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്രത്തിനെതിരെ വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാരിന്റെ നീക്കം. മനുഷ്യത്വഹരിതമായ നടപടികൾ രാജ്യത്തെ ജനങ്ങൾ ഓർമ്മിക്കട്ടെയെന്ന് അമിത് ഷാ പറഞ്ഞു.