പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തി ; ഒരു ജവാൻ വീരമൃത്യു വരിച്ചു മേജറടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരിക്ക്

ജമ്മു കാശ്മീർ : പാക് സൈന്യം ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചു. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മേജർ അടക്കം നിരവധി സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പാകിസ്താൻ ഭീകരരുടെ ആക്രമണം നിലനിൽക്കുന്ന കുപ് വാരയിലായിരുന്നു ആക്രമണം നടന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികളെ ഇന്ത്യൻ മണ്ണിലേക്ക് കടത്തിവിടുന്ന ശ്രമത്തെ തടയുന്നതിനിടയിലായിരുന്നു ആക്രമണം നടന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം നടത്തിയത് . പാക് ബോർഡർ ആക്ഷൻ ടീമിന്റെ പ്ലാൻ തകർത്തതായി ഇന്ത്യൻ സൈനികർ അറിയിച്ചു.
കാർഗിൽ വിജയദിനാഘോഷത്തിന്റെ അടുത്തദിവസം പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.