അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല ; തിരച്ചിൽ നേരത്തെ അവസാനിപ്പിച്ച് പ്രാദേശിക സ്കൂബ സംഘം

കർണാടക : ഷി​രൂ​രിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വദേശി
അർജുനായുള്ള തിരച്ചിൽ ഇന്നും വിഫലം. ഇന്നത്തെ തിരച്ചിലിലും ട്രക്ക് കണ്ടെത്താനായില്ല മൂന്ന് മണിയോടെ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വറിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സ്കൂബ സംഘം.

പാറയും, വൈദ്യുതി ലൈനുകളും, ഷീറ്റുകളും, കമ്പികളും പുഴയിൽ അടിഞ്ഞിരിക്കുന്നതിനാൽ അടിത്തട്ടിലുള്ള പരിശോധന ദുഷ്കരമാണ്. അടിയൊഴുക്കിന്റെ ശക്തി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജലാശയത്തിന് താഴെയുള്ള നീന്തൽ ജീവന് ഭീഷണി ആകുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
കർണാടക സർക്കാരും പ്രാദേശ വാസികളും ഒരേ മനസ്സോടെയാണ് അർജുനന് വേണ്ടി തിരക്കിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരാശ വേണ്ടെന്നും ദൗത്യം അവസാനിപ്പിക്കുന്നില്ലെന്നും മറ്റു മാർഗ്ഗങ്ങൾ ആലോചിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എംഎൽഎ പറഞ്ഞു.