ഷിരൂരിൽ അർജുനായുള്ള തെരച്ചിലിൽ അനശ്ചിതത്വം തുടരുന്നു

കർണാടക : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ തുടരാനാകാതെ ഈശ്വർ മാൽപയും സംഘവും.
ഇന്ന് പുലർച്ചെ മുതൽ ഡൈവിങ്ങിനായി തയ്യാറായി നിൽക്കുന്ന മാൽപക്ക് ജില്ലാ ഭരണകൂടവും പോലീസ് അധികാരികളും അനുമതി നൽകാത്തതിനെ തുടർന്നാണ് പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിക്കാൻ കഴിയാത്തത്.
പുഴയുടെ ഒഴുക്ക് കുറഞ്ഞ അനുകൂല സാഹചര്യം പരമാവധി വിനിയോഗിക്കണമെന്നാണ് മാൽപയും സംഘവും പറയുന്നത്.
കഴിഞ്ഞദിവസം അദ്ദേഹത്തിന് ഉള്ള സംഘം നടത്തിയ പരിശോധനയിൽ അർജുന്റെ ലോറിയുടെതെന്ന് സംശയിക്കുന്ന ജാക്കിയും ലോറിയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ നദിയുടെ വെള്ളത്തിൽ ഡീസലിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.