ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നതിൽ പ്രതിഷേധം; അടിച്ചമർത്താൻ സംസ്ഥാന സർക്കാർ

ബംഗാൾ : യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നതിനെ തുടർന്ന് ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട സമരം അടിച്ചമർത്താൻ ഭരണകൂടം. സമരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യിരിക്കുകയാണ് ബംഗാൾ ഭരണകൂടം.
ഡോക്ടർ കൊല്ലപ്പെട്ട ഹോസ്പിറ്റലിന്റെ പരിസരത്ത് സമരങ്ങൾ പാടില്ലെന്നും, ഉത്തരവ് ലംഘിച്ച് പ്രക്ഷോഭങ്ങൾ തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.

ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സന്ദീപ് ഘോശിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് സിബിഐ അറിയിച്ചു. പ്രതിയെ വിധേയമാക്കുമെന്നും സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.