എറണാകുളം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെയാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസിനോടാണ് കേസ് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവ കേരള യാത്രയ്ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐയും പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചിരുന്നു. എന്നാൽ ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും നടത്തിയത് രക്ഷാപ്രവർത്തനമാണെന്നും ഈ പ്രവർത്തികൾ ഇനിയും തുടരാമെന്നുമാണ്.
വിവാദമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാണ് ഇപ്പോൾ കോടതിയുടെ മുന്നിലെത്തിയത്