ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ ഭൂമിയിലേക്ക് മടങ്ങുന്നു. സ്‌പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാസയുടെ ഔദ്യോഗിക വിഭാഗം അറിയിച്ചു.
നാളെ പുലർച്ചെ ഭൂമിയിൽ മടങ്ങിയെത്തും എന്നാണ് ലഭ്യമായ വിവരങ്ങൾ.
2024 ജൂണിലാണ് ബഹിരാകാശ ദൗത്യത്തിനായി സുനിത വില്യംസും വില്‍മോറും യാത്ര തിരിച്ചത്.
വെറും 9 ദിവസത്തെ ദൗത്യത്തിനായിട്ടായിരുന്നു പ്രയാണം. ദൗത്യത്തിന് ശേഷം ബോയിങ്ങിന്‍റെ ആദ്യ ബഹിരാകാശ പേടകത്തില്‍ മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല്‍ ത്രസ്‌റ്ററുകള്‍ മണിമുടക്കുകയും ഹീലിയ ചേര്‍ച്ചയുണ്ടാകുകയും ചെയ്‌തതോടെ തിരിച്ച് വരാന്‍ സാധിക്കാതെയായി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരിച്ച് വരവ് അനിശ്‌ചിതമായി നീളുകയായിരുന്നു.
Next Post